ചിരിക്ലബ്ബിൻ്റെ മനുഷ്യത്വത്തിന്റെ തണൽ സ്പർശം;കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തി.
“മനുഷ്യത്വവും മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം” എന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി പറഞ്ഞു.മലയാളി ചിരി ക്ലബ് പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ സംഭാര വിതരണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേനൽ ചൂട് ശക്തമായ സാഹചര്യത്തിൽ ബസ് സ്റ്റാൻഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, നിർമ്മാണ തൊഴിലാളികൾ പണിയെടുക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായി ദാഹജലം വിതരണം നടത്തി.
പരിപാടിയിൽ മലയാളി ചിരി ക്ലബ് പ്രസിഡണ്ട് സണ്ണി സ്റ്റോറിൽ അധ്യക്ഷത വഹിച്ചു. ചാരിറ്റി ചെയർമാൻ മനോജ് വർക്കി കുളക്കാട്ട് വയലിൽ, ജനറൽ സെക്രട്ടറി വിപിൻ വിജയൻ, വൈസ് പ്രസിഡൻ്റ് ജെറിൻ ജോസഫ്, അശോക് ER, അജിത്ത് സുകുമാരൻ, സിജോ എവറസ്റ്റ്, സജീവ് ഗായത്രി, ബിബിൻ വിശ്വനാഥൻ, ബിജു നമ്പികല്ലേൽ, സിബി കുരുവിക്കൊമ്പിൽ, നോബൽ ജോൺ, അജിൻ K ജോസഫ് എന്നിവർ പ്രസംഗിച്ചു.
സന്തോഷ് ആർ, ഷെമിൽ മുള്ളൂർ, ബിബിൻ വർഗീസ്, ജോബിൻസ് കുര്യൻ, സോണി ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





