ചൂടിനെ കൂളായി നേരിടാം;കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂടുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Apr 18, 2026 - 19:20
 0
ചൂടിനെ കൂളായി നേരിടാം;കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂടുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
This is the title of the web page

ജില്ലാ ഇൻഫർമേഷൻ ഓഫീസ്

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂടുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സൂര്യാഘാതം, സൂര്യതാപം, സൂര്യതാപമേറ്റുള്ള ശരീര ശോഷണം, ചൂടുകൊണ്ട് ഉണ്ടാകുന്ന പേശി വലിവ് ,വേനല്‍ ചൂട് കൊണ്ടുണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും ചൂടു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.

1) സൂര്യാഘാതം (HEAT STROKE)

അന്തരീക്ഷ താപം ഒരു പരിധിക്ക് അപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തില്‍ ഉണ്ടാവുന്ന താപംകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ്‌ സൂര്യാഘാതം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം,വറ്റി വരണ്ട ചുവന്ന ചൂടായ ചര്‍മം,ശക്തിയായ തലവേദന,തലകറക്കം, വേഗത്തിലുള്ള ഹൃദയമിടുപ്പ്,അപസ്മാരം ബോധക്ഷയം എന്നിവയാണ്.

2) സൂര്യാതാപം കൊണ്ടുണ്ടാകുന്ന പൊള്ളല്‍

ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുന്നത് കൊണ്ടാണ് ഇത്തരം പൊള്ളലുകള്‍ ഉണ്ടാകുന്നത്. കുട്ടികളിലും, മുതിര്‍ന്നവരിലുമാണ് സൂര്യാതാപം കൊണ്ടുണ്ടാകുന്ന പൊള്ളലുകള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത. സൂര്യാതാപം മൂലം പൊള്ളല്‍ ഏറ്റ് എന്ന സംശയമുള്ളവരെ വളരെ പെട്ടെന്ന് തണലത്തേക്ക് മാറ്റുക. ധാരാളം വെള്ളം കുടിപ്പിക്കുക, പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം സാവധാനം ഒഴിക്കുകയോ, തണുത്ത വെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് മൃദുവായി തുടയ്ക്കുകയോ ചെയ്യുക.

3) സൂര്യാതാപം ഏറ്റുള്ള ശരീര ശോഷണം( HEAT EXHAUTION)

സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണിത്. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് സൂര്യതാപം ഏല്‍ക്കുമ്പോള്‍ ശരീരശോഷണം ഉണ്ടാകുന്നത്.

ലക്ഷണങ്ങള്‍

ക്ഷീണം, കഠിനമായ വിയര്‍പ്പ് ,തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും, ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക,ബോധക്ഷയം.

4) ചൂടുകൊണ്ട് ഉണ്ടാകുന്ന പേശി വലിവ്(HEAT CRAMPS)

പേശികളുടെ വേദനാജനകമായ അനിയന്ത്രിതമായ സങ്കോചമാണ് ഈ അവസ്ഥ കൈകാലുകള്‍, സന്ധികള്‍ പൂര്‍ണ്ണമായി നിവര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ട്, തനതായ ശൈലിയില്‍ നില്‍ക്കാനോ നടക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള ബുദ്ധിമുട്ട് ,എന്നിവ പ്രകടമായ ലക്ഷണങ്ങളാണ്.

അപകടസാധ്യത കൂടുതല്‍ ഉള്ള വ്യക്തികള്‍

പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ ,പോഷകാഹാരക്കുറവുള്ളവര്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം, മുതലായ രോഗമുള്ളവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം രാവിലെ 11 മണി മുതല്‍ 3 മണി വരെ ക്രമീകരിക്കുക. അല്ലെങ്കില്‍ കാഠിന്യമേറിയ ജോലികള്‍ രാവിലെയോ വൈകിട്ടോ ചെയ്യാന്‍ ശ്രമിക്കുക.കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക .

കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക വിധത്തില്‍ വീടിന്റെ വാതിലുകളും, ജനലുകളും തുറന്നിടുക.കട്ടി കുറഞ്ഞതും ,വെളുത്തതോ ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. വെയിലത്ത് നടക്കേണ്ട അവസരങ്ങളില്‍ കുട ഉപയോഗിക്കുക.ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow