അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ പി എം എസ് ഉടുമ്പൻ ചോല യൂണിയൻ നേതൃത്വത്തിൽ കട്ടപ്പനയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.കെ പി എം എസ് ജില്ലാ സെക്രട്ടറി കെ പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു

Apr 17, 2026 - 15:25
Apr 17, 2026 - 15:38
 0
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ പി എം എസ് ഉടുമ്പൻ ചോല യൂണിയൻ നേതൃത്വത്തിൽ കട്ടപ്പനയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.കെ പി എം എസ് ജില്ലാ സെക്രട്ടറി കെ പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു
This is the title of the web page

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ പി എം എസ് ഉടുമ്പൻ ചോല യൂണിയൻ നേതൃത്വത്തിൽ കട്ടപ്പനയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കെ പി എം എസ് ജില്ലാ സെക്രട്ടറി കെ പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തുജാതിയുടെയും നിറത്തിന്റെയും പേരിൽ കടുത്ത പീഡനമാണ് നിതിന് കോളേജിൽ നേരിടേണ്ടി വന്നത്.മരണം സംഭവിച്ച് ഇത്രയും ദിവസമായിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തത് പ്രതികളെ രക്ഷിക്കുവാനുള്ള ഭരണപക്ഷത്തിന്റെയും പോലീസിന്റെയും ഒത്തുകളിയാണ് എന്ന് ജില്ലാ സെക്രട്ടറി കെ പി സുരേഷ് കുമാർ കുറ്റപ്പെടുത്തി.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം കെ പി എം എസ് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രതിഷേധ പ്രകടനത്തിന് ജില്ല അസിസ്റ്റൻറ് സെക്രട്ടറി ബിനു കേശവൻ യൂണിയൻ പ്രസിഡണ്ട് ബാബു ചെല്ലപ്പൻ,സെക്രട്ടറി സജിത ബിനു,കെ കെ വിനോദ്,മനോജ് ആലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow