തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ പുളിയന്മല ഹിൽടോപ്പിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണു. ബൈക്ക് യാത്രികൻ തലനാരിഴക്ക് ഇടയ്ക്ക് രക്ഷപ്പെട്ടു
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ശേഷമാണ് സംഭവം ഉണ്ടാകുന്നത്. തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ ഹിൽടോപ്പിന് സമീപം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ നിന്ന മരമാണ് ഒടിഞ്ഞുവീണത്. മരം ഒടിഞ്ഞുവീണ സമയത്ത് ഇതുവഴി പോയ ബൈക്ക് യാത്രകൾ തലതാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാളുടെ ബൈക്കിനു മുകളിലേക്കാണ് മരം വീണത്. ഇതോടൊപ്പം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കും മരം വീണു.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു.കേബിൾ ടിവി ഇൻറർനെറ്റ് അടക്കമുള്ളവയുടെ കേബിളുകളും തകരാറിലായി. കട്ടപ്പന ഫയൽ ഫോഴ്സ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡിൽ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുരസ് സ്ഥാപിച്ചത്. ഏകദേശം ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
കട്ടപ്പന പുളിയമല റോഡിൽ സമാനീതിയിൽ ഇനിയും നിരവധി മരങ്ങൾ റോഡിലേക്ക് വീഴാറായി നിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
ഒടിഞ്ഞുവീണ മരത്തിന്റെ ചുവട് പൂർണ്ണമായും ദ്രവിച്ച അവസ്ഥയിലായിരുന്നു.ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ ഈ പാതയിൽ റോഡിലേക്ക് വീഴാറായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യവും ശക്തമായി കഴിഞ്ഞു.





