കാഞ്ചിയാർ കക്കാട്ടുകട അഞ്ചുരുളി റോഡിൻറെ തകർന്നു കിടക്കുന്ന ഒന്നര കിലോ മീറ്ററോളം ദൂരം അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യം ശക്തമായി കഴിഞ്ഞു. ഈ ഭാഗത്തെ റോഡ് നവീകരണത്തിനായി തുക വകയിരുത്തി എങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും തുടങ്ങി കഴിഞ്ഞിട്ടില്ല നിലവിൽ വലിയ കുഴികളാണ് ഈ ഭാഗത്ത് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്

Apr 11, 2026 - 13:53
 0
കാഞ്ചിയാർ കക്കാട്ടുകട അഞ്ചുരുളി റോഡിൻറെ തകർന്നു കിടക്കുന്ന ഒന്നര കിലോ മീറ്ററോളം ദൂരം അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യം ശക്തമായി കഴിഞ്ഞു.
ഈ ഭാഗത്തെ റോഡ് നവീകരണത്തിനായി തുക വകയിരുത്തി എങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും തുടങ്ങി കഴിഞ്ഞിട്ടില്ല  നിലവിൽ വലിയ കുഴികളാണ് ഈ ഭാഗത്ത് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്
This is the title of the web page

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കാഞ്ചിയാർ അഞ്ചുരുളി എന്നാൽ ഇവിടെയുള്ള റോഡിൻറെ ശോചനീയാവസ്ഥ ഇതിലെ കടന്നുപോകുന്ന വിനോദസഞ്ചാരികളെ അടക്കം വലിയ പ്രതിസന്ധിയിൽ ആക്കുകയാണ് കാഞ്ചിയാർ കക്കാട്ട് കടയിൽ നിന്ന് മൂന്നര കിലോമീറ്റർ ആണ് അഞ്ചുരുളിയിലേക്കുള്ള റോഡിൻറെ ദൈർഘ്യം ഈ റോഡിൻറെ വിവിധ ഭാഗങ്ങൾ തകർന്ന് ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ അഞ്ചുരുളി മുതൽ ഇരുകല്ലേൽ പടി വരെ രണ്ട് കിലോമീറ്റർ ഓളം ദൂരം അടുത്തനാളിൽ നവീകരിച്ചിരുന്നു ബാക്കി ഒന്നര കിലോമീറ്റർ ദൂരമാണ് ഇനി നവീകരിക്കാൻ ഉള്ളത് ഈ ഭാഗം തകർന്ന വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ് ഇത് ഇതുവഴി കടന്നുപോകുന്ന വാഹന യാത്രക്കാരെ ചെറുത് ഒന്നുമല്ല വലക്കുന്നത്.

അവധി ദിനങ്ങളിലും അല്ലാതെയുമായി നിരവധി സഞ്ചാരികൾ കടന്നു പോകുന്ന റോഡ് ആണ് ഇത് കൂടാതെ നിരവധി പേരുടെ ഏകയാത്രമാർഗ്ഗം കൂടിയാണ് ഈ റോഡ് അടിയന്തര പ്രാധാന്യം നൽകി ഈ റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ടുവരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow