കുതിച്ച് സ്വര്‍ണ്ണവില;ഇന്നത്തെ സ്വര്‍ണ്ണവില
കുതിച്ചുയർന്നിരുന്ന സ്വർണ്ണ വിലകളില്‍ നേരിയ വ്യത്യാസമാണ് പ്രകടമാകുന്നത്. ഇത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
വിപണിയിലെ ഈ മാറ്റം താല്‍ക്കാലികമാണോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആഗോളതലത്തില്‍ രാഷ്ട്രീയ സംഘർഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വർണ്ണവിപണിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ദൃശ്യമാകുന്നത്.
ഇന്നലെ 111720 ആയിരുന്നു പവന് വിലയെങ്കില്‍ ഇന്നത് നേരിയ വ്യത്യാസത്തില്‍ 1,12,080 എത്തിയിട്ടുണ്ട്, ഏകദേശം 360 രൂപയുടെ വ്യത്യാസമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും സംസ്ഥാനത്തെ സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. 600 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടുകൂടി ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായി. ഒരു ഗ്രാമിന് 14,025 രൂപയാണ്. 75 രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിൻ്റെ വില മാറിയിരുന്നു. 1,11,600 രൂപയായിരുന്നു ഇന്നലത്തെ ഒരു പവൻ്റെ വില.
നിലവില്‍ ഇന്ന് എംസിഎക്സ് വിപണിയില്‍ സ്വർണ്ണം 713 രൂപ കുറഞ്ഞ് 1,52,881 രൂപയിലും വെള്ളി 1,166 രൂപ കുറഞ്ഞ് 2,42,602 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.



