ഇരട്ടയാർ പഞ്ചായത്ത് പരിധിയിലും ടൗണിലും ഏപ്രിൽ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയ ഭീമമായ ഇറച്ചി വില വർദ്ധനവ് പിൻവലിക്കണം എന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു
ഇരട്ടയാർ പഞ്ചായത്ത് പരിധിയിലും ടൗണിലും ഏപ്രിൽ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയ ഭീമമായ ഇറച്ചി വില വർദ്ധനവ് പിൻവലിക്കണം എന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കട്ടപ്പനയിലെ പരിസരപ്രദേശങ്ങളിലും വില വർദ്ധിപ്പിക്കാതെ തീർത്തും സാധാരണക്കാരായ ആളുകൾ അധിവസിക്കുന്ന ഇരട്ടയാറ്റിൽ വില വർധിപ്പിച്ചത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ആളുകൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട് എന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിശേഷ ദിവസങ്ങളിൽ വില വർദ്ധിപ്പിക്കുന്ന ഇറച്ചി വ്യാപാരികൾ സാധാരണക്കാരുടെ കടുത്ത അനീതിയാണ് കാണിക്കുന്നത് നേതാക്കൾ പറഞ്ഞു.വില വർധനവ് ചോദ്യം ചെയ്ത സമീപിച്ചപ്പോൾ അസോസിയേഷന് ഇതിന് അനുകൂലമായുള്ള ഹൈക്കോടതി വിധിയുണ്ട് എന്ന് പറഞ്ഞ് പഞ്ചായത്തിനോ മറ്റ് അധികാരികൾക്കോ ഇതിൽ ഇടപെടാൻ സാധിക്കില്ല എന്നാണ് ഇറച്ചി വ്യാപാരി അസോസിയേഷൻ അവകാശപ്പെടുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ അസോസിയേഷന്റെ തോന്നിവാസത്തിന് വില കൂട്ടുവാനുള്ള ഈ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഇടപെട്ട് ഹൈക്കോടതിയിൽ നിന്നും അനുകൂലമായ ഉത്തരവ് വാങ്ങി. സർക്കാർ ഇടപെട്ട് സംസ്ഥാനത്ത് എല്ലായിടത്തും ഇറച്ചി വില ഏകീകരിക്കുന്നത് വേണ്ട നടപടി സ്വീകരിക്കണം ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പല വിലയിലാണ് മാംസം വ്യാപാരം നടക്കുന്നത് ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിനും ഇറച്ചി വ്യാപാരികൾക്ക് തോന്നുംപടി വർദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയാണ് എന്നും നേതാക്കൾ പറഞ്ഞു.
ഇപ്പോൾ മാടുകൾക്ക് യാതൊരു വിലയും വർദ്ധിപ്പിക്കാത്ത സാഹചര്യത്തിലാണ് ഇറച്ചി വില കൃത്യമായി വർധിപ്പിച്ചിരിക്കുന്നത് വർധിപ്പിച്ച ഇറച്ചി വില ന്യായമായി കുറയ്ക്കാത്ത പക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ കോൺഗ്രസ് ഇരട്ട മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ഷാജി മടത്തംമുറി പഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ വൈസ് പ്രസിഡണ്ട് റജി ഇലിപ്പുലിക്കാട്ട് എന്നിവർ പങ്കെടുത്തു



