ഇന്ത്യയുടെ പല ഭാഗത്തും കോൺഗ്രസ് നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതിയാണ് ഇന്ദിരാഗാരണ്ടി ഇതാണ് കേരളത്തിലും നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് എന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി
കേരളത്തിൽ ഭരിച്ച എൽഡിഎഫ് സർക്കാർ കേരളത്തിൻറെ വികസനത്തെ പിറകോട്ട് അടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.തൊഴിൽ അവസരങ്ങൾ പോലും കേരളത്തിൽ അന്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതൊന്നും തുഷാർ വെള്ളാപ്പള്ളി കട്ടപ്പനയിൽ പറഞ്ഞു.എൻഡിഎ സ്ഥാനാർത്ഥി പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനം ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നടപ്പിലാക്കി ഭരണം നേടിയിട്ടുണ്ട്. രണ്ടുമൂന്നുവർഷം അവ നടപ്പിലാക്കാനും ശ്രമിച്ചു. ഇതോടെ പല സംസ്ഥാനത്തും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തു. ഇതോടെ ഈ പദ്ധതികളെല്ലാം നിന്ന് പോയി. അതേ പദ്ധതിയാണിപ്പോൾ കേരളത്തിൽ അവർ നടപ്പാക്കും എന്ന് പറയുന്നത്. അതേസമയം നരേന്ദ്രമോദി അധികാരത്തിൽ കയറിയതിൽ പിന്നെ സാധാരണക്കാർക്ക് അടക്കം ഉയർച്ച ഉണ്ടാകാൻ തുടങ്ങി. ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിൽ അടക്കം കേന്ദ്ര പദ്ധതികൾ വഴി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും സാധാരണ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വർദ്ധിക്കുകയും ചെയ്തു.
എന്നാൽ ഇന്നും കേരളം എല്ലാ മേഖലയിലും താഴേയ്ക്കിടയിലേക്ക് പോകുകയാണ് . കാർഷിക, വാണിജ്യ, യുവജനക്ഷേമ, തൊഴിൽ മേഖലകളിലെല്ലാം ഈ തകർച്ച കാണാനാകും. നിരവധി കുടുംബങ്ങളെ സാമ്പത്തിക ഉയർച്ചയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന തരത്തിൽ ജോലി ചെയ്യാൻ സാധിക്കുന്ന ഒരു സ്ഥാപനം പോലും കേരളത്തിൽ തുടങ്ങാൻ സാധിച്ചിട്ടില്ല. ഉള്ളവ പൂട്ടിക്കുകയാണ് ഇന്ന് കേരളം ഭരിക്കുന്ന സർക്കാർ ചെയ്തത്.എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞുവികസനം കേരളത്തിലും ജില്ലയുടെ പ്രധാന നിയോജക മണ്ഡലമായ ഇടുക്കിയിലും വേണം. അതിനായി എൻ ഡി എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
സമാപന പര്യടനത്തോടനുബന്ധിച്ച് കട്ടപ്പന ഐശ്വര്യ ജംഗ്ഷനിൽ നിന്നും റോഡ് ഷോ നടന്നു. ആയിരക്കണക്കിന് ആളുകളാണ് റോഡ് ഷോയിൽ പങ്കെടുത്തത് . തുടർന്ന് കട്ടപ്പന നഗരം ചുറ്റി നഗരസഭ മൈതാനിൽ റോഡ് ഷോ സമാപിച്ചു.
സമാപന സമ്മേളനത്തിൽ മണ്ഡലം ഇലക്ഷൻ ഇൻ ചാർജ് കെ എൻ ഷാജി അധ്യക്ഷത വഹിച്ചു. നേതാക്കളായ വി സി വർഗീസ്, പാർത്തേശൻ ശശികുമാർ, മനേഷ് കുടിക്കയത്ത് , കെ എൻ പ്രകാശ്, ഷാജി നെല്ലിപ്പറമ്പിൽ, പി രാജൻ, രമേശ് പി ആർ, സൗമ്യ പി വി, രത്നമ്മ സുരേന്ദ്രൻ , ടി കെ ബിനോജ്, ജോർജ് ജോസഫ്, സുജിത്ത് ശശി എന്നിവർ സംസാരിച്ചു.



