ഇന്നത്തെ സ്വര്‍ണ്ണവില
വേനല്‍ചൂടിന് മുന്നേ തന്നെ കേരളത്തെ വിയർപ്പിച്ചിരുന്നു സംസ്ഥാനത്തെ സ്വർണ്ണവില. പൊന്നിന്റെ വില കുത്തനെ കൂടിയത് സംസ്ഥാനത്തെയാകെ ആശങ്കയിലാക്കിയിരുന്നു.
അപ്രതീക്ഷിത യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി സ്വർണ്ണവിലയെ കാര്യമായി തന്നെ ബാധിച്ചേക്കാമെന്ന് നിരീക്ഷകർ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ സ്വർണ്ണവില താഴേക്ക് കുതിക്കുന്നതായി കാണാം.
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മാറ്റമില്ലാത്ത അവസ്ഥയ്ക്ക് ശേഷമാണ് ഇന്ന് വിലയില്‍ ചെറിയൊരു ഇടിവുണ്ടായിരിക്കുന്നത്. ഇന്നത്തെ സ്വർണ്ണവില പവന് 1,09,360 രൂപയാണ്. അതായത് കഴിഞ്ഞ രണ്ട് ദിവസമായി തുടർന്നിരുന്ന 1,10,680 രൂപയില്‍ നിന്ന് നേരിയ വ്യത്യാസം സംഭവിച്ചതായി കാണാൻ സാധിക്കും.
ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 1 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു (ഗ്രാമിന് ₹14,020 – 22K) സ്വർണ്ണവില. തുടർന്ന് വിലയില്‍ നേരിയ കുറവുണ്ടാവുകയും ഇപ്പോള്‍ ഏകദേശം സ്ഥിരതയാർന്ന രീതിയില്‍ മുന്നോട്ട് പോവുകയുമാണ്. സന്ധിയില്ലാതെ യുദ്ധം തുടരുന്ന സാഹചര്യമാണെങ്കില്‍ സ്വർണ്ണവിലയില്‍ മാറ്റമുണ്ടായേക്കാം.



