വന്ദേമാതരം പാടിയ കുട്ടിയെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി. ഇടുക്കി ഉടുമ്പൻ ചോല സ്വദേശിനിയായ ജിയോ കെ സിബിയാണ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്
വന്ദേമാതരം പാടിയ കുട്ടിയെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി.ഇടുക്കി ഉടുമ്പൻ ചോല സ്വദേശിനിയായ ജിയോ കെ സിബിയാണ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്.യുഡിഎഫിന്റെ കട്ടപ്പനയിലെ തിരഞ്ഞെടുപ്പ് സമ്മേളന വേദിയിൽ വെച്ചാണ് ജിയ വന്ദേമാതരം ഗാനം ആലപിച്ചത്.പ്രസംഗ വേദിയിലേക്ക് കുട്ടിയെ വിളിച്ചുവരുത്തിയാണ് രാഹുൽഗാന്ധി അഭിനന്ദിച്ചത്.
കട്ടപ്പനയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ജിയോ കെ സിബിക്ക് വന്ദേമാതരം ഗാനം ആലപിക്കുവാൻ അവസരം ലഭിച്ചത് മികച്ച രീതിയിലുള്ള ആലാപനം സദസ്സിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് സമ്മേളനത്തിൽ പ്രസംഗിക്കവേ രാഹുൽ ഗാന്ധി മികച്ച രീതിയിൽ വന്ദേമാതരം ഗാനം ആലപിച്ച കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു തുടർന്ന് ചേർത്തുപിടിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.വലിയ ജനക്കൂട്ടത്തിന് മുമ്പിൽ നിർഭയം ഗാനം ആലപിച്ച ജിയാ യിലൂടെ ഭയമില്ലാത്ത .സ്ത്രീത്വത്തെയാണ് കാണുവാൻ സാധിച്ചത്എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി സമ്മേളനവേദി വിട്ടതിനു ശേഷം ജിയാക്ക് അഭിനന്ദന പ്രവാഹമായിരുന്നു രാജകുമാരി സെൻമേരിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിനിയാണ് ജിയ ഉടുമ്പൻ ചോല ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിബി കെ ജെയുടെ മകളാണ്.



