സംസ്ഥാനത്ത് ഇടത് പക്ഷം ബിജെപിയുടെ പിന്തുണയിൽ മത്സരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇരുപാർട്ടികളും തമ്മിലുള്ള ഈ സമീപനം ജനാധിപത്യത്തിന് ഭീഷണിയാണെന്നും, ജനങ്ങൾ ഇതിനെ തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Apr 4, 2026 - 19:23
 0
സംസ്ഥാനത്ത് ഇടത് പക്ഷം ബിജെപിയുടെ പിന്തുണയിൽ മത്സരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഇരുപാർട്ടികളും തമ്മിലുള്ള ഈ സമീപനം ജനാധിപത്യത്തിന് ഭീഷണിയാണെന്നും, ജനങ്ങൾ ഇതിനെ തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
This is the title of the web page

കേരളത്തിൽ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയിലെ സ്വർണ്ണക്കടത്ത് വിഷയത്തിൽ മൗനം പാലിക്കുന്നതിനെക്കുറിച്ചും രാഹുൽ ഗാന്ധി വിമർശിച്ചു.സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിവിധ ആരോപണങ്ങൾ ഉയർന്നിട്ടും യാതൊരു അന്വേഷണവും നടക്കാത്തത് സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിലൂടെ ബിജെപിയും ഇടതുപക്ഷവും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നത് വ്യക്തമായിത്തീരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കട്ടപ്പന സെൻറ് ജോർജ് സ്കൂള് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗ്ഗമാണ് രാഹുൽഗാന്ധി തുടർന്ന് വാഹനത്തിൽ കട്ടപ്പന നഗരസഭ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എത്തിയപ്പോൾ നേതാക്കളും പ്രവർത്തകരും രാഹുൽഗാന്ധിക്ക് വിപുലമായ സ്വീകരണമാണ് നൽകിയത്.ഏലക്ക മാല ഉൾപ്പെടെ രാഹുൽഗാന്ധിയെ അണിയിച്ചാണ് സ്വീകരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ ഓഫീസിന് മുൻപിലെ അമർജവാൻ യുദ്ധ സ്മാരകത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന യോഗത്തിൽ യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അധ്യക്ഷൻ ആയിരുന്നു.ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു യുഡിഎഫിന്റെ ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട് സ്ഥാനാർത്ഥികൾ മറ്റ് കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. രാഹുൽഗാന്ധി കട്ടപ്പനയിൽ എത്തുന്നതുമായി ബന്ധപ്പെട്ട് പോലീസിന്റെ നേതൃത്വത്തിൽ വലിയ സുരക്ഷാക്രമീകരണങ്ങളാണ് കട്ടപ്പന ടൗണിൽ ഒരുക്കിയിരുന്നതും. രാഹുൽ ഗാന്ധിയുടെ കട്ടപ്പനയിലേക്കുള്ള വരവ് പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതും.

What's Your Reaction?

like

dislike

love

funny

angry

sad

wow