മറ്റുള്ളവരെ കുറിച്ച് മോശം പറയാൻ ആർക്കും അവകാശമില്ല. തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത.
കട്ടപ്പന:മറ്റുള്ളവരെ കുറിച്ച് മോശം പറയാൻ ആർക്കും അവകാശമില്ല. തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. സത്യത്തെ അസത്യമാക്കുന്നതും അസത്യത്തെ സത്യമാക്കാനും ശ്രമിക്കുന്നത് സമൂഹത്തിന് നന്മയാകില്ല. മറ്റുള്ളവരെ മാനിക്കാൻ നമ്മൾ തയ്യാറാകണം അതാണ് പെസഹാ നൽകുന്ന സന്ദേശമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
നെറ്റിഞ്ഞൊഴു സെൻ്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ കാൽകഴുകൽ ശ്രൂശ്രൂഷയ്‌ക്ക് കാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. സഹോദരന്റെ പാപങ്ങൾ കഴുകി കളഞ്ഞു കുറവുള്ളവരെ ഒപ്പം ചേർത്ത് നിർത്തണമെന്ന ഓർമപ്പെടുത്തലാണ് ഓരോ പെസഹായും കുടുംബങ്ങളിലെ എളിമപ്പെടലിലൂടെ സമൂഹത്തിന് മാതൃകയാകാൻ ഓരോരുത്തരും ശ്രമിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സഭയിൽ മെത്രാൻമാർക്ക് മാത്രമാണ് കാൽ കഴുകൽ ശുശ്രൂഷ നടത്താൻ കഴിയൂ മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിൽ ഇത്തവണ ഹൈറേഞ്ചിലെ മേഖലകളുടെ നേതൃത്വത്തിലാണ് ഈ ശുശ്രൂഷ നടത്തിയത്.



