സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,11,040 രൂപയിലെത്തി.ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലെത്തി.
ഇന്നലെ രാവിലെ 1,11,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇത് വൈകുന്നേരത്തോടെ 1080 രൂപ വർദ്ധിച്ച് 1,12,160 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍, ഇന്ന് വീണ്ടും വിലയില്‍ കുറവുണ്ടാവുകയായിരുന്നു. ആഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തരവിപണിയില്‍ സ്വർണവില കുറയാൻ കാരണം.
രാജ്യാന്തരതലത്തില്‍ സ്വർണവില ഔണ്‍സിന് 4688 ഡോളർ നിലവാരത്തില്‍ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,142 രൂപയും പവന് 1,21,136 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 11,357 രൂപയും പവന് 90,856 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് 255 രൂപയും കിലോയ്‌ക്ക് 2,55,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.



