ആദായ നികുതി നിയമം ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍; പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്ന് രാജ്യം
പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്ന് രാജ്യം. പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വന്നതടക്കം സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങള്‍ക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്.ആദായ നികുതിയില്‍ ഇനി മുതല്‍ സാമ്പത്തിക വർഷം, അസസ്‌മെന്റ് വർഷം എന്നിവ ഉണ്ടാകില്ല. പകരം ടാക്സ് ഇയർ മാത്രമാകും. പാൻ കാർഡ് നല്‍കുന്നതിലും ഇളവുണ്ടാകും. സ്വർണപ്പണയം സംബന്ധിച്ച റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടവും പൂർണതോതില്‍ പ്രാബല്യത്തിലാകും. വാർഷിക ഫാസ്ടാഗ് നിരക്ക് 3000 രൂപയില്‍ നിന്ന് 3075 രൂപയാകും.
എടിഎം സർവീസ് ചാർജുകളിലും മാറ്റമുണ്ടാകും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് OTP കൂടാതെ, പിൻ നമ്പർ, ഫിംഗർ പ്രിൻ്റ് എന്നിവ നിർബന്ധമാക്കി. അമേരിക്കൻ വ്യാപാര തീരുവയും പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെയുമടക്കം പശ്ചാത്തലത്തിലാണ് പുതിയ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം കടക്കുന്നത്.



