കൊച്ചിയില്‍ ലഹരിമരുന്നുമായി വിദ്യാര്‍ത്ഥി മുതല്‍ ഡോക്ടര്‍ വരെയുള്ള 'വമ്പന്മാര്‍' പിടിയില്‍
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി പ്രഗല്‍ഭ മേഖലകളിലെ നിരവധി പേർ പിടിയില്‍.ഡോക്ടർമാരും വക്കീലും വിദ്യാർത്ഥിയും അടക്കമുള്ളവരാണ് പിടിയിലായത്.
കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കലൂർ സ്വദേശിയും റെസ്റ്റോറൻ്റ് ഉടമയുമായ ഓസ്റ്റിൻ ജോസ്, കെമിക്കല്‍ ട്രീറ്റ്മെൻ്റ് ബിസിനസുകാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബർ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമല്‍ റൗഫ്, തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജിഫെർണാഡോ എന്ന ഷോണ്‍ എന്നിവരാണ് പിടിയിലായത്. കൊക്കെയ്ൻ അടക്കമുള്ള ലഹരിമരുന്നുകളാണ് പൊലീസ് ഇവരില്‍ നിന്ന് പിടികൂടിയത്.



