മധ്യവയസ്കന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി, ജീവൻ നഷ്ടമായത് തമിഴ്നാട് സ്വദേശി മണിക്ക്
വടകരയില്‍ വഴിയരികില്‍ കിടക്കുകയായിരുന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ദാരുണമായ അപകടത്തില്‍ തമിഴ്നാട് കാരൂർ സ്വദേശി മണി എന്നയാള്‍ക്ക് ജീവൻ നഷ്ടമായി.വടകര എടോടി ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് സമീപം നാഷണല്‍ ലോഡ്ജ് പരിസരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ലോഡ്ജ് പരിസരത്തെ വഴിയില്‍ കിടക്കുകയായിരുന്നു മണി. ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മരിച്ച മണി വടകരയിലെ ഹോട്ടലുകളിലും മറ്റും തൊഴിലെടുത്തു വരികയായിരുന്നു. ഇയാള്‍ കടവരാന്തകളിലും ഫൂട് പാത്തിലുമൊക്കെയാണ് കിടക്കാറുള്ളത്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

