ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ വീണു, പരിക്കേറ്റ് യുവാവ് മരിച്ചു
ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടില്‍ നിസാർ (43) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമണ്‍ ജംഗ്ഷനിലായിരുന്നു അപകടം. വെമ്പായത്തുള്ള ഭാര്യ വീട്ടിലേക്ക് പോകുമ്പോള്‍ നിസാർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. സംസ്കാരം നടത്തി.ഭാര്യ: ഷംല. മക്കള്‍: ഫർഹാന, ഫിർദൗസ്, അറഫ.



