കട്ടപ്പന നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭ തല അവലോകന യോഗം നടന്നു നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കട്ടപ്പന നഗരസഭാ പരിധിയിലെ അവലോകല യോഗമാണ് കട്ടപ്പന നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്നത് കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗം നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. തുടർന്ന് കട്ടപ്പന നഗരസഭയിൽ മഴക്കാലത്തിനു മുന്നോടിയായി ചെയ്യേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് കട്ടപ്പന നഗരസഭ ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക്ക് വിശദീകരിച്ചു മഴക്കാലത്തിനു മുന്നോടിയായി നഗരസഭാ പരിധിയിലെ സ്കൂളുകൾ കോളേജുകൾ മറ്റു സ്ഥാപനങ്ങൾ സർക്കാരുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം എന്ന് അതാത് ഡിപ്പാർട്ട്മെൻറ് അധികൃതരോട് വിശദീകരിച്ചു.
കൂടാതെ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കണം എന്നും അവരവരുടെ വീടും പരിസരവും അന്ന് വൃത്തിയാക്കണമെന്നും നിർദ്ദേശിച്ചു. നഗരസഭ പരിധിയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിന് ആശാപ്രവർത്തകരോട് നിർദ്ദേശിച്ചു. റസിഡൻസ് അസോസിയേഷൻ മറ്റു സംഘടനകൾ എന്നിവർ അവരുടേതായ രീതിയിൽ അവരുടെ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും നിർദ്ദേശിച്ചു.
നഗരസഭയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ ഉൾപ്പെടുത്തി ഒരു ദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു ഏപ്രിൽ 20ന് മുമ്പ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാനുള്ള തീരുമാനവും എടുത്തു.യോഗത്തിൽ നഗരസഭ കൗൺസിലർമാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



