മൂന്നു കാറില്‍ സ്പിരിറ്റ്, പോലീസിനെ ഇടിക്കാൻ ശ്രമം, ഒരു കാര്‍ പോലീസ് പിടികൂടി

Mar 23, 2026 - 14:09
 0
മൂന്നു കാറില്‍ സ്പിരിറ്റ്, പോലീസിനെ ഇടിക്കാൻ ശ്രമം, ഒരു കാര്‍ പോലീസ് പിടികൂടി
This is the title of the web page

ഇന്നോവ കാറില്‍ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജിജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു.തൃശ്ശൂർ പുനയൂർ സൗത്തില്‍ അറക്കപറമ്പില്‍ എഎച്ച്‌ അൻസിഫ് (40 )മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിനു സമീപം താമസിക്കുന്ന ഗിരീഷ് ( 39 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരില്‍നിന്നു 34 കാനുകളിലെ സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. ഇന്നലെ രാത്രി നെടുങ്കണ്ട വളവില്‍ വച്ചാണ് പോലീസ് കെഎല്‍ 14 ക്യൂ.60 62 നമ്പർ കാറില്‍നിന്നു സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് എത്തിയത് മറ്റു രണ്ടു കാറുകളും പോലീസിനെ കണ്ട് രക്ഷപ്പെട്ടു.സ്പിരിറ്റില്‍ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കാനും ശ്രമമുണ്ടായി. എസ് ഐ ജിഷ്ണുവിന് പുറമേ എസ് ഐ ടി വി രാജേഷ് കുമാർ , എൻ എം രമേശൻ , പോലീസ് ഉദ്യോഗസ്ഥരായ എൻ സുനീഷ്, ദിലീഷ് കുമാർ പള്ളിക്കൈ, സുമേഷ് ബേഡുർ , സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര . സന്തോഷ്ചേയംങ്കോട് , പ്രമോദ് എന്നിവരും സ്പിരിറ്റ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow