കട്ടപ്പന - ആനവിലാസം - കുമളി റോഡിന്റെ ഇരുവശങ്ങളും കാടുമൂടി അപകടങ്ങൾ വർദ്ധിക്കുന്നു
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പാതയാണ് കട്ടപ്പന - ആനവിലാസം - കുമളി റോഡ്.
എൻഎച്ച് 185-ന്റെ ഭാഗമായ കടമക്കുഴി മുതൽ ശാസ്താനട വരെയുള്ള റോഡിന്റെ ഇരുവശങ്ങളും കാടു മൂടി കിടക്കുകയാണ്. ഇതുവഴി വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത രീതിയിൽ കാട് മൂടി കിടക്കുന്നു. നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇങ്ങിനെ പല പല അപകടങ്ങൾ ഉണ്ടായിട്ടും ഭരണകൂടങ്ങളും നാഷണൽ ഹൈവേ അതോറിറ്റിയും മുഖം തിരിക്കുകയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്.



