കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച കട്ടപ്പന വെള്ളയാം കുടി - കാണക്കാലിപ്പടിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച കട്ടപ്പന വെള്ളയാംകുടി - കാണക്കാലിപ്പടിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
മാർച്ച് ഒന്നാം തിയതി സ്കൂട്ടറിൽ എത്തിയ കൊച്ചു തോവാള പാറപ്പായിൽ സൂരജ്,നത്തുകല്ല് കൈപ്പകശ്ശേരിൽ ഡോൺ എന്നിവരാണ് മരിച്ചത്. പരിശോധനയുടെ അടിസ്ഥാനത്തിൽ റോഡിന് വശത്തേ മൺതിട്ട നീക്കം ചെയ്ത് സ്ഥലത്തേ അപകട സാധ്യത കുറക്കാനാണ് തീരുമാനമായിരിക്കുന്നത്.
മാർച്ച് ഒന്നാം തിയതി വൈകിട്ട് ആയിരുന്നു അപകടത്തിൽ രണ്ട് പേർക്ക് ദാരുണ അന്ത്യം സംഭവിച്ചത്. കട്ടപ്പന ഇടുക്കി റോഡിൽ കാണക്കാലിപ്പടിയിൽ വെച്ചാണ് പാറപ്പായിൽ സൂരജ് സിബിയും സുഹൃത്തായ കൈപ്പകശ്ശേരിൽ ഡോണും സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസിനേ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടം സംഭവിച്ചത്.കട്ടപ്പന DYSP വി.റ്റി. ഷാജൻ, പ്രിൻസിപ്പൽ SI ബേബി ബിജു, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുരളീധരൻ പിള്ള, ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനിയർ അർജുൻ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കട്ടപ്പന ഇടുക്കി റോഡിലേ കാണക്കാലിപ്പടിയിൽ കാഴ്ച മറച്ച് നിൽക്കുന്ന തിട്ട നീക്കം ചെയ്യാനും ഇവിടെ കോൺവെക്സ് മിറർ സ്ഥാപിക്കാനുമാണ് തീരുമാനമായിരിക്കുന്നത്.

