ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം ലഭിച്ച കട്ടപ്പന വില്ലേജ് ഓഫീസിന് അഭിനന്ദന പ്രവാഹം. ഫ്രെണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറേയും മറ്റ് ജീവനക്കാരേയും ആദരിച്ചു.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം ലഭിച്ച കട്ടപ്പന വില്ലേജ് ഓഫീസിന് അഭിനന്ദന പ്രവാഹം.ഫ്രെണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറേയും മറ്റ് ജീവനക്കാരേയും ആദരിച്ചു.2001 സെപ്റ്റംബർ 29 ന് MLA റോഷി അഗസ്റ്റിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന KM മാണി കട്ടപ്പന വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചത്.ആദ്യകാലങ്ങളിൽ ഇവിടെ എത്തുന്നവർ തങ്ങളുടെ ആവശ്യങ്ങൾ നേടുന്നതിനായി ദിവസങ്ങൾ ഓഫീസിൽ കയറി ഇറങ്ങിയിരുന്നു.പിന്നീട് വന്ന വില്ലേജ് ഓഫീസർമാരുടെയും ജീവനക്കാരുടെയും ശ്രമഫലമായി ഓഫീസിൻ്റെ പ്രവർത്തനങ്ങൾ മികവുറ്റതായി.ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസർ ജയൽ പി.സിയുടെയും സഹപ്രവർത്തകരുടെയും ശ്രമഫലമായിയാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള സംസഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിന് കട്ടപ്പന ഓഫീസ് അർഹത നേടിയത്.ഫ്രണ്ട്ണ്ട് ഓഫ് കട്ടപ്പനയുടെ നേതൃത്വൽ ഓഫീസിലെത്തി എല്ലാ ജീവനക്കാർക്കും പുരസ്കാരം നൽകി ആദരിച്ചു.ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്ന ജയൻ പി.സിയും,ജീവനക്കാരും കട്ടപ്പനയുടെ അഭിമാനമാണ് Fok പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ജനറൽ സെക്രട്ടറി എസ് സൂര്യലാൽ, രക്ഷാധികാരികളായ KV വിശ്വനാഥൻ, ഷാജി നെല്ലിപ്പറമ്പിൽ എന്നിവർ പറഞ്ഞുഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ പ്രവർത്തനങ്ങൾ നാടിന് അഭിമാനമാണെന്ന് വില്ലേജ് ഓഫീസർ ജയൻ PC പറഞ്ഞു.പരിപാടികൾക്ക് ട്രഷറർ ബിജോയി സ്വരലയ , ജോസൻ K ജോസ്, സൈജോ ഫിലിപ്പ്, സജിദാസ് മോഹൻ, പ്രിൻസ് മറ്റപ്പള്ളി, സന്തോഷ് കൂടക്കാട്ട്, അനീഷ് നന്ദൻ,PV ശ്രീനി , റിനു മാത്യൂ, അജിത്ത് ആൻ്റണി, റോയി ജോർജ്,ഷനിൽ ES, ശ്രീജിത്ത് മോഹൻ, സജി ജോൺ, ശ്രീകാന്ത് KV, രാഹൂൽ, സൗമ്യാ നിരമയ എന്നിവർ നേതൃത്വം നൽകി.

