കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എട്ടു സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിക്കുക. പി ജെ ജോസഫ് ഇത്തവണ മത്സരത്തിനില്ല. തൊടുപുഴയിൽ പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കും.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എട്ടു സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിക്കുക. പി ജെ ജോസഫ് ഇത്തവണ മത്സരത്തിനില്ല. തൊടുപുഴയിൽ പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കും.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനാണ് സ്ഥാനാർത്ഥി.തിരുവല്ലയിൽ വർഗീസ് മാമൻ, കുട്ടനാട് റെജി ചെറിയാൻ,ചങ്ങനാശേരിയിൽ വിനു ജോബ് എന്നിവർ മത്സരിക്കും.കോതമംഗലത്ത് ഷിബു തെക്കുംപുറവും കാഞ്ഞങ്ങാട് ഷൈജി കോട്ടപ്പള്ളിയുമാണ് സ്ഥാനാർത്ഥികൾ.ഔദ്യോഗിക പ്രഖ്യാപനം പാർട്ടി ചെയർമാൻ നടത്തുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് പറഞ്ഞു.
സീറ്റുകൾ വിട്ട് നൽകിയത് ഒറ്റ തവണത്തേക്ക് മാത്രമാണ്. ഇക്കാര്യം വി ഡി സതീശൻ ഉറപ്പ് നൽകി. മൽസരത്തിൽ നിന്ന് പി ജെ ജോസഫ് സ്വയം മാറി നിൽക്കുകയായിരുന്നുവെന്നും പി സി തോമസ് പറഞ്ഞു.