റീല്‍ ചിത്രീകരണത്തിനിടെ അപകടം; യുവാവ് സ്വയം വെടിവച്ചു മരിച്ചു

Mar 17, 2026 - 15:29
 0
റീല്‍ ചിത്രീകരണത്തിനിടെ അപകടം; യുവാവ് സ്വയം വെടിവച്ചു മരിച്ചു
This is the title of the web page

റീല്‍ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിവച്ചു യുവാവ് മരിച്ചു. പവൻ എന്ന യുവാവാണ് മരിച്ചത്. ഡല്‍ഹിയിലെ ദല്ലുപുരയിലാണ് സംഭവം.പവൻ, തോക്ക് ലോക്ക് ചെയ്തു എന്ന് കരുതി നെഞ്ചോട് ചേർത്ത് പിടിക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ആവാതിരുന്ന തോക്കില്‍ നിന്ന് വെടിയുണ്ട പവന്റെ നെഞ്ചിലേക്ക് തുളച്ചുകയറി.പവന്റെ സുഹൃത്താണ് ദൃശ്യങ്ങള്‍ പകർത്തിയത്.പവനോട് വെടി വയ്ക്കരുതെന്ന് സുഹൃത്ത് പറയുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ ചിരിച്ചുകൊണ്ട് തോക്ക് നെഞ്ചിനോട് ചേർത്ത് പിടിച്ച പവൻ നിമിഷങ്ങള്‍ക്കുള്ളില്‍ വെടിയേറ്റു. പവന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചത്.അ ദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തോക്കില്‍ ലോക്ക് വീഴാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow