ഹൈറേഞ്ച് മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് കുമളി അട്ടപ്പള്ളത്ത് പണി പൂർത്തീകരിച്ച ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.
ഹൈറേഞ്ച് മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് കുമളി അട്ടപ്പള്ളത്ത് പണി പൂർത്തീകരിച്ച ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. അത്യാധുനിക സജ്ജീകരണങ്ങളോടെ 2 നിലകളിലായി പ്രവർത്തിക്കുന്ന സെൻ്ററിൽ നിലവിൽ 6 ഡയാലിസിസ് മെഷനുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. ഹോൾഡ്നിർധന രോഗികൾക്ക് സഹായഹസ്തവുമായി 2019 -ലാണ് കുമളി കേന്ദ്രമാക്കി ക്രോസ് പ്രവർത്തനം ആരംഭിച്ചത്.നിർധന രോഗികളെ കണ്ടെത്തി മരുന്നുകൾ, ഭക്ഷ്യ കിറ്റുകൾ എന്നിവ എത്തിച്ച് ആശ്വാസം നൽകുന്നതിനു പുറമേ, കിടപ്പു രോഗികൾക്കുള്ള ഉപകരണങ്ങൾ,ആംബുലൻസ് സർവീസ്, ഓക്സിജൻ സിലണ്ടറുകൾ വിതരണം ചെയ്യുന്ന ജീവവായു എന്ന പദ്ധതിക്കും സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.ഇതോടൊപ്പം ആണ് ഹൈറേഞ്ചിലെ നിർധനരായ രോഗികൾക്കായി ഡയാലിറ്റിസ് യൂണിറ്റ് ആരംഭിക്കണമെന്ന് ആശയം മുന്നോട്ട് വന്നത്.തുടർന്ന് അതിനായുള്ള പോരാട്ടത്തിലായിരുന്നു സംഘടന.സുമനസുകൾ നൽകിയ സാമ്പത്തിക സഹായത്താലാൽ ക്രോസ്സിന്റെ സ്വപ്നം പൂർത്തിയായി.5000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ തന്നെ ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചു.ഡയാലിസിസ് പ്രവർത്തനങ്ങൾക്കാവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഏലം ലേല ഏജൻസികളായ കെസിപിഎംസി, മാസ് എൻ്റർപ്രൈസസ്, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി എന്നിവരുടെ സഹായത്താലാണ് പൂർത്തിയാക്കിയത്.അതോടൊപ്പം കോൺഫ്രൻസ് ഹാൾ, കൗൺസിലിങ് റൂം, രോഗികൾക്ക് വിശ്രമത്തിനുള്ള മുറികൾ തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്രോസ് ഒരുക്കിയിട്ടുണ്ട്. നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘടന ചെയർമാൻ ആൻ്റണി ആലഞ്ചേരി അധ്യക്ഷത വഹിക്കും. കുമളി പഞ്ചായത്ത് പ്രസിഡൻ്റ് എം.എം. വർഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മണിമേഖല, ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബു കോട്ടയ്ക്കൽ, കുമളി പഞ്ചായത്ത് മെംബർ സിറിൾ യോഹന്നാൻ, കുമളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.സാറാ ആൻ ജോർജ്, ഫാ.ലിറ്റു ജേക്കബ്, സണ്ണി മാത്യു എന്നിവർ പ്രസംഗിക്കും.

