സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി'? ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തേക്കും
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും.ഇത് സംബന്ധിച്ച് നേരത്തെ സര്‍വീസ് സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ മന്ത്രിസഭാ യോഗമായിരിക്കും ഇന്നത്തേത്.പ്രവൃത്തി അഞ്ച് ദിവസമാകുമ്ബോള്‍ രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ അധികം സമയം ജോലി ചെയ്ത് ക്രമീകരിക്കാനാണ് ഉയര്‍ന്നുവന്ന നിര്‍ദേശം. ഇതിനോട് സര്‍വീസ് സംഘടനകളൊന്നും ഇതുവരെയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടില്ല.

