ഇരട്ടയാര്‍ പഞ്ചായത്തിൽ കിടപ്പുരോഗികളുടെ കുടുംബ സംഗമം നടത്തി. ഇതോടൊപ്പം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്ന ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് 'കൈകോര്‍ക്കാം നമുക്കൊരുമിച്ച്' എന്ന പേരില്‍ലാണ് സംഗമം നടത്തിയത്. ഇരട്ടയാർ അൽഫോൻസാ ഭവനിലെ അന്നക്കുട്ടി അമ്മ സംഗമം ഉദ്ഘാടനം ചെയ്തു

Mar 12, 2026 - 16:10
 0
ഇരട്ടയാര്‍ പഞ്ചായത്തിൽ കിടപ്പുരോഗികളുടെ കുടുംബ സംഗമം നടത്തി.
ഇതോടൊപ്പം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്ന ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് 'കൈകോര്‍ക്കാം നമുക്കൊരുമിച്ച്' എന്ന പേരില്‍ലാണ് സംഗമം നടത്തിയത്.
ഇരട്ടയാർ അൽഫോൻസാ ഭവനിലെ അന്നക്കുട്ടി അമ്മ സംഗമം ഉദ്ഘാടനം ചെയ്തു
This is the title of the web page

പരസ്പരം സൗഹൃദം പുതുക്കാനും ഈ മേഖലയിലേയ്ക്ക് ജനശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് കൂടുതല്‍ വോളണ്ടിയര്‍മാരെ കണ്ടെത്തുന്നതുമായിരുന്നു സംഗമത്തിന്റെ ലക്ഷ്യം. സമൂഹത്തില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ അവരവരുടെ ഭവനങ്ങളില്‍ ഒതുങ്ങിക്കൂടുന്ന ആളുകളുടെയും രോഗികളെ പരിചരിക്കുന്നതിന് വളരെയധികം സമയം ചെലവഴിക്കേണ്ടിവരുന്നവരുടെയും മാനസിക ഉല്ലാസവും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരവുമാണ് ഇതിലൂടെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്ഉദ്ദേശിക്കുന്നത്പാലിയേറ്റീവ് പ്രവര്‍ത്തകരെ ചടങ്ങില്‍ അനുമോദിച്ചു ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റജി ഇലിപ്പുലിക്കാട്ട്അധ്യക്ഷൻ ആയിരുന്നുസംഗമത്തിന്റെ ഭാഗമായി ഗാനമേള, ഉച്ചഭക്ഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിരുന്നുചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചെമ്പകപ്പാറ ഫാമിലി ഹെൽത്ത് സെൻറർ അധികൃതർ ഗ്രാമപഞ്ചായത്ത് ജീവനക്കാർ പാലിയേറ്റീവ് നേഴ്സുമാർ തുടങ്ങി നിരവധി പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow