ഇടതു വലതു ട്രേഡുയൂണിയനുകളുടെ തൊഴിലാളി വഞ്ചന തിരിച്ചറിയണമെന്ന് കേരള പ്രദേശ് പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി വിജയൻ.
ഇടതു വലതു ട്രേഡുയൂണിയനുകളുടെ തൊഴിലാളി വഞ്ചന തിരിച്ചറിയണമെന്ന് കേരള പ്രദേശ് പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി വിജയൻ. ഇന്നു തിരുവനന്തപുരത്തു ചേർന്ന പ്ലാൻ്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തൊഴിലാളികളുടെ കണ്ണിൽ പൊടി ഇടുന്ന തീരുമാനമാണ് ഇടതു വലതു യൂണിയനും എ. പി. കെയും കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.തോട്ടംതൊഴിലാളികളുടെ ശമ്പളവർദ്ധനയുടെ നോട്ടിഫിക്കേഷൻ കാലാ വധി 31/12/2025-ൽ അവസാനിച്ചിരുന്നു. 900 രൂപയായി കൂലി വർദ്ധിപ്പിക്കണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട്
പി. എൽ. സി. ചെയർമാനും ഏ. പി. കെ. യ്ക്കും തൊഴിൽമന്ത്രിക്കും ബി എം എസ് നോട്ടീസ് നൽകിയിരുന്നു. 43 രൂപ അടിസ്ഥാന ശമ്പളത്തിലും രൂപ എസ്ഗ്രേഷ്യ എന്ന നിലയിലുമാണ് ആകെ 48 രൂപ തീരുമാനിച്ചത്. പ്രതിദിന 5 വേതനം 900 രൂപയാക്കണം എന്നു പറഞ്ഞ് ഭാരത് ബന്ദ് നടത്തിയവരാണ് തോട്ടംതൊഴിലാളിക്ക് 48 രൂപ മതിയെന്ന് ഏ. പി. കെയോട് സമ്മതിച്ചതെന്നും ബി. വിജയൻ പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി ആനുകൂല്യങ്ങളുടെ വർദ്ധന നടപ്പായിട്ടില്ല. കൂലിയി ലുള്ള നാമമാത്ര വർദ്ധനയല്ലാതെ ഡി. എ. മറ്റ് ആനുകൂല്യങ്ങൾ, മെഡിക്കൽ ആനുകൂല്യം എന്നീ കാര്യങ്ങളിൽ ഒരു ചർച്ചയും ഉണ്ടായില്ല. 48 രൂപ വർദ്ധിപ്പി ച്ചത് ഏപ്രിൽ മുതൽ മാത്രമെ നൽകൂ. 1000/- രൂപ അഡ്വാൻസ് എന്നത് കുടി ശിക ഒഴിവാക്കാനുള്ള ഇലക്ഷൻ തന്ത്രമാണ്. ഇതു തിരിച്ചുപിടിക്കുന്നതാണ്.
കഴിഞ്ഞ കൂലി വർദ്ധന നടത്തിയത് കൂലിവർദ്ധനയുടെ കാലാവധി കഴി ഞ്ഞ് ഒന്നരവർഷത്തിനുശേഷമാണ്. അതും 41 രൂപയുടെ വർദ്ധന. ഒരു വർഷത്തെ കുടിശിക ഒഴിവാക്കി ആറുമാസ കുടിശിഖയാണ് നൽകിയത്. 300 ജോലി ചെയ്ത ഓരോ തൊഴിലാളിക്കും 12500/- രൂപയുടെ വീതം നഷ്ടം ഉണ്ടായി. ഈ പ്രാവശ്യം മൂന്നുമാസത്തെ 78 ദിവസത്തെ തൊഴിൽദിനം കണ ക്കാക്കിയാൽ ഓരോ തൊഴിലാളിക്കും 3600/- രൂപാ വീതം നഷ്ടം ഉണ്ടായിട്ടു ണ്ട്. ഈ കാരണങ്ങൾ കൊണ്ടുതന്നെ മാർച്ച് 26 -നു പ്രഖ്യാപിച്ച പണിമുടക്കു മായി ബി. എം. എസ്. മുന്നോട്ടുപോകുമെന്നും എല്ലാ ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു നൽകുന്നതുവരെ ബി. എം. എസ്. പ്രതിഷേധം ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നും കേരള പ്രദേശ് പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

