ചെറുതോണിക്ക് സമീപം ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

May 17, 2023 - 18:04
May 18, 2023 - 16:14
 0
ചെറുതോണിക്ക് സമീപം ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
This is the title of the web page

ചെറുതോണിക്ക് സമീപം മണിയാറൻകുടി സ്കൂൾ സിറ്റിയിലാണ് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചത്.മണിയറൻകുടി സ്വദേശിനി കുളൂർക്കുഴിയിൽ നിഭ (29) ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സാരമായ പരിക്കേറ്റ നിഭയെ ഇടുക്കി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഭർത്താവ് രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജാക്കാടുള്ള സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനായി മണിയാറൻകുടി സ്കൂൾ സിറ്റിയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവതിയെ നെഞ്ചിനും പുറത്തുമായി നാല് കുത്തേറ്റു. കത്രിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുടുംബകലഹത്തെത്തുടർന്ന് യുവതി കുറച്ചുനാളായി മണിയറൻകുടിക്ക് സമീപം ഔതക്കുന്നിലുള്ള സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ചെറുതോണി കോ-ഓപ്പറേറ്റീവ് പ്രസ്സിലെ മുൻ ജീവനക്കാരനാണ് പ്രതി രാജേഷ്.

What's Your Reaction?

like

dislike

love

funny

angry

sad

wow