കോഴിക്കോട് മുക്കത്ത് തെങ്ങുകയറ്റത്തിനിടെ തെങ്ങില്‍ തലകീഴായി കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

Jun 2, 2023 - 17:18
Jun 2, 2023 - 17:22
 0
This is the title of the web page

കോഴിക്കോട് മുക്കത്ത് തെങ്ങുകയറ്റത്തിനിടെ തെങ്ങില്‍ തലകീഴായി കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കൊടിയത്തൂര്‍ ചെറുവാടി കടവിലെ വീരാന്‍കുട്ടിയാണ് തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ കുടുങ്ങിയത്.

തേങ്ങ പറച്ചിടുന്നിടുന്നതിനിടെ ഒരെണ്ണം തലയില്‍ വീഴുകയും, തെങ്ങുകയറ്റ മെഷീനില്‍ നിന്നും കാല്‍ വഴുതി വീരാന്‍കുട്ടി തല കീഴായി കിടക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയായ വിനോദ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെ തുടര്‍ന്ന് ഇയാള്‍ തെങ്ങില്‍ സുരക്ഷിതമായി കയറുകൊണ്ട് കെട്ടിവെച്ച ശേഷം മുക്കം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായികുന്നു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം വീരാന്‍ കുട്ടിയെ ലാഡറിന്റെ സഹായത്തോടുകൂടി താഴെയിറക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow