ഇടുക്കി നെടുങ്കണ്ടത്ത് കുട്ടികൾക്ക് ക്രൂര മർദ്ദനം
ഇടുക്കി നെടുങ്കണ്ടത്ത് കുട്ടികൾക്ക് ക്രൂര മർദ്ദനം
ഇടുക്കി നെടുങ്കണ്ടത്ത് കുട്ടികളെ ബന്ധു ക്രൂരമായി മർദിച്ചു.
അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുഞ്ഞുങ്ങൾക്കാണ് ആഴ്ചകളായി മർദ്ദനമേറ്റത്.
കുട്ടികളുടെ രക്ഷിതാവിനെയും ബന്ധുവിനെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പതിനൊന്നര മുതൽ പുലർച്ചെ ഒന്നര വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികൾ ആശാവർക്കറെ വിവരം അറിയിക്കുകയായിരുന്നു.ആശാ വർക്കറും ആരോഗ്യ പ്രവർത്തകരും ചേർന്ന് കുട്ടികളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റത് കണ്ടെത്തി. പട്ടം കോളനി മെഡിക്കൽ ഓഫിസർ നെടുങ്കണ്ടം പൊലിസിനെ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം എസ്ഐയും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ ബന്ധുവിനെയും രക്ഷിതാവിനെയും കസ്റ്റഡിയിലെടുത്തു. ഏതാനും നാളുകളായി കുട്ടികളും മാതാപിതാക്കളും ബന്ധുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.