വർണ വസന്തം വിടർത്തി നാട്ടിലെങ്ങും ഗുൽമോഹർ പൂക്കൾ വിരിഞ്ഞു

ഗുൽമോഹർ പൂക്കൾ വിരിഞ്ഞു

 - 
May 6, 2023 - 15:31
 0
വർണ വസന്തം വിടർത്തി നാട്ടിലെങ്ങും ഗുൽമോഹർ പൂക്കൾ വിരിഞ്ഞു
This is the title of the web page

വർണ വസന്തം വിടർത്തി നാട്ടിലെങ്ങും ഗുൽമോഹർ പൂക്കൾ വിരിഞ്ഞു.  പാതയോരങ്ങളിൽ കൊഴിഞ്ഞു കിടക്കുന്ന പൂക്കൾ, ചുവന്ന പരവതാനി വിരിച്ചതിനു സമാനമായി. ഇടുക്കിയിൽ  വൈദ്യുതി വകുപ്പിൻ്റെ മൂലമറ്റം സർക്യൂട്ട് ഹൗസിന്റെ സമീപ പ്രദേശങ്ങളിൽ  ഗുൽമോഹർ മരം ഇലകൾ കാണാനാകാത്ത വിധം പൂത്തുലഞ്ഞ് നിൽക്കുകയാണ്.
 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി മൂലമറ്റം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത പിന്നിട്ട് മലമുകളിലെത്തിയാൽ നമ്മെ സ്വീകരിക്കുക ചുവന്ന പരവതാനി വിരിച്ചാണ്. പാതയോരത്ത് പൂത്ത് നിൽക്കുന്ന ഗുൽമോഹർ മരങ്ങളിൽ നിന്നും കൊഴിഞ്ഞ് വീണ പൂക്കളാണ് റോഡ് നിറയെ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൈദ്യുതി വകുപ്പിൻ്റെ മൂലമറ്റം സർക്യൂട്ട് ഹൗസിന് സമീപവും അറക്കുളം സെൻ്റ് ജോസഫ് കോളേജിന് സമീപവുമാണ് ഗുൽമോഹർ മരം നിറയെ പൂത്തുലഞ്ഞ് നിൽക്കുന്നത്. വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുമ്പോൾ ഇലപൊഴിക്കുകയും ചെയ്യുന്ന ഗുൽമോഹർ കേരളത്തിൽ വാകമരം എന്നാണ് അറിയപ്പെടുന്നത്.  വാകമരങ്ങൾ പൂത്തതോടെ വഴിയാത്രക്കാർക്കിത് വർണക്കാഴ്ചയായി. 

ചുട്ടുപൊള്ളുന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇവയിൽ പൂക്കൾ വിരിയുക.  മഴക്കാലത്ത് ഗുൽമോഹർ ചില്ലകൾ താനെയടർന്ന് വഴികളിൽ വീഴും.
ചെറുകാറ്റിലും പൂക്കൾ കൊഴിയുന്നതും സാധാരണയാണ്.  കാലങ്ങളായി മലയാളികളുടെ പ്രണയ സങ്കല്പങ്ങളിൽ ഗുൽമോഹർ പൂക്കൾക്ക് പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിന്റെ പരമ്പരാഗത കാമ്പസ് മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന പൂക്കൾ ഓരോ കാലത്തേയും ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow