സർക്കാരിന്റെ ലക്ഷ്യം അരിക്കൊമ്പനെ സംരക്ഷിക്കുക എന്നതായിരുന്നു ;വനംമന്ത്രി എ കെ ശശീന്ദ്രൻ
അത് നടക്കാതെ പോയത് പരിസ്ഥിതി സ്നേഹികളുടെ അതിര് കവിഞ്ഞ ഇടപെടൽ കൊണ്ടാണ്
സർക്കാരിന്റെ ലക്ഷ്യം അരിക്കൊമ്പനെ സംരക്ഷിക്കുക എന്നതായിരുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അത് നടക്കാതെ പോയത് പരിസ്ഥിതി സ്നേഹികളുടെ അതിര് കവിഞ്ഞ ഇടപെടൽ കൊണ്ടാണ്. തമിഴ് നാടുമായി ആശയവിനിമയം നടത്തുന്നുണ്ട്. നിലവിൽ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നാണ് തമിഴ് നാട് അറിയിച്ചതായും മന്ത്രി തൃശൂരിൽ പറഞ്ഞു.