അപകടം ; ഉടുമ്പൻചോലയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു

പിതൃ സഹോദരിയുടെ മകന് ഗുരുതരമായി പരിക്കേറ്റു

Jun 6, 2023 - 12:54
Jun 7, 2023 - 09:05
 0
അപകടം ; ഉടുമ്പൻചോലയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു
This is the title of the web page

ഇന്ന് രാവിലെ 10 മണിയോടെ ഉടുമ്പൻചോലയ്ക്ക് സമീപം കള്ളിപ്പാറയിൽ വച്ചാണ് അപകടം സംഭവിച്ചത്. കമ്പം സ്വദേശി മുഹമ്മദ് സെഫിഖ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. പിതൃ സഹോദരിയുടെ മകനായ ഷെഫീഖും ഒപ്പം ഉണ്ടായിരുന്നു.. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. മുണ്ടിയെരുമയിലെ ബന്ധുവിന്റെ വീട്ടിൽ വന്നതിനു ശേഷം സ്ഥലങ്ങൾ കാണുന്നതിനായാണ് ഉടുമ്പൻചോല മേഖലയിലേക്ക് ഇവർ ബൈക്കിൽ പോയത്.

മറ്റൊരു ബൈക്കിൽ ഇവരുടെ സഹോദരനും ഭാര്യയും ഉണ്ടായിരുന്നു. കള്ളിപ്പാറയിൽ വച്ച് പൂപ്പറയിൽ നിന്നും വന്ന കാർ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കല്ലാറിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മുഹമ്മദ് സഫീഖ് മരിച്ചിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow