യാത്രാ സൗകര്യമൊരുക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങി ഇടുക്കിയിൽ ഒരു ഗ്രാമം.

Aug 20, 2023 - 17:28
 0
യാത്രാ സൗകര്യമൊരുക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങി ഇടുക്കിയിൽ ഒരു ഗ്രാമം.
This is the title of the web page

ഉപ്പുതറ കാറ്റാടിക്കവല പശുപ്പാറ നിവാസികളാണ് റോഡിനായി കോടതിയെ സമീപിക്കാൻ ഒപ്പ് ശേഖരണം നടത്തുന്നത്. 4 വർഷം മുമ്പ് റോഡിനായി മുൻ എം എൽ എ 3 കോടി രൂപ അനുവദിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം റോഡ് നിർമ്മാണം അനന്തമായി നീണ്ടുപോവുകയാണ്. കാറ്റാടിക്കവല മുതൽ പശുപ്പാറ ലക്ഷം വീട് ജംഗ്ഷൻ വരെ കാൽ നടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.ഇവിടെ എത്തണമെങ്കിൽ കുണ്ടും കുഴിയും താണ്ടണം. കഴിഞ്ഞ കാൽ നൂറ്റാണ്ടായി റോഡിന്റെ അവസ്ഥയിങ്ങനെ തുടരുകയാണ്. ജനകീയ പ്രതിഷേധത്തെ തുടർന്ന് റോഡിന് ഫണ്ട് അനുവദിച്ചിട്ട് 4 വർഷം കഴിഞ്ഞു. മുൻ MLA ഇ എസ് ബിജി മോളാണ് റോഡിന് 3 കോടി രൂപ ഫണ്ട് അനുവദിച്ചത്. ഉദ്യോഗസ്ഥർ പലകാരണങ്ങൾ പറഞ്ഞ് റോഡ് നിർമ്മാണം നീട്ടിക്കൊണ്ട് പോയി. ഇതിനിടയിൽ ഭരണവും എം എൽ എ യും മാറി. പുതിയ സർക്കാർ വന്നതോടെ റോഡ് നിർമ്മാണ നിയമങ്ങളിലും കാതലായ മാറ്റം വരുത്തി. ഇതോടെ പശുപ്പാറക്കാരുടെ റോഡ് വികസനം ത്രിശങ്കുവിലായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആദ്യം 6 മീറ്റർ ടാറിംഗാണ് എസ്റ്റിമേറ്റിലുണ്ടായിരുന്നതെങ്കിൽ പിന്നീടത് 8 മീറ്ററായി ഉയർത്തണമെന്നും മണ്ണ് പരിശോധന നടത്തമെന്നും ഉത്തരവ് വന്നു. മണ്ണ് പരിശോധനക്ക് ഉപ്പുതറ പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തി. മണ്ണ് പരിശോധനയും 8 മീറ്റർ വീതി കൂട്ടി മാർക്ക് ചെയ്യുകയും ലെവൽസ് എടുക്കുകയും ചെയ്തെങ്കിലും റോഡ് നിർമ്മാണത്തിനിനായും നടപടിയായില്ല. കാൽ നടയാത്ര പോലും ദുഷ്കരമായി. സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പോലും പ്രതിസന്ധി സൃഷ്ടിച്ചു. പശുപ്പാറയിലെത്തിയിരുന്ന ബസുകൾ പലതും കാറ്റാടിക്കവലയിൽ ഓട്ടം അവസാനിപ്പിച്ചു. ഇതിനിടയിൽ പലവിധ സമരങ്ങളും നടന്നുവെങ്കിലും റോഡ് നിർമ്മാണം നടന്നില്ല. റോഡ് നിർമ്മാണം ജനപ്രതിനിധികളുടെ അറിവോടെ മനപൂർവ്വം വൈകിപ്പിക്കുകയാണന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജനകീയ വികസന സമിതിക്കും ജനങ്ങൾ രൂപം നൽകി. കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചതോടെ ഒരു ഓവർസിയറെ റോഡിന്റെ തുടർ നടപടിക്കായി നിയോഗിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടി തപ്പി. ഇനിയെന്ന് റോഡ് നിർമ്മിക്കാൻ കഴിയുമെന്നറിയാത്തതിനാൽ ജനകീയ സമിതി കോടതിയെ സമീപിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow