കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി.
കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർത്താലിന്റെ പേര് പറഞ്ഞ് ബലമായി വ്യാപാരസ്ഥാപനങ്ങൾ അടക്കുകയും ഭീഷണി മുഴക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്.
കോവിഡും പ്രളയവും മൂലം വ്യാപാരം നഷ്ടപ്പെട്ട നിരവധി കച്ചവടക്കാരാണ് ജില്ലയിൽ ഉള്ളത്.
ഏറെ പ്രതീക്ഷയോടെയാണ് ഇവർ ഓണം സീസണിനെ കാത്തിരിക്കുന്നത്.
ഈ സമയത്താണ് ഇല്ലാത്ത പ്രശ്നത്തിന്റെ പേരിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്ത തെന്ന് സമിതി നേതാക്കൾ പറഞ്ഞു.
ഹർത്താലുമായി സഹകരിക്കില്ലന്ന് വ്യാപാരി വ്യവസായി സമിതി
അറിയിക്കുകയും ചെയ്തിരുന്നു.
ഹർത്താൽ ദിവസം കട്ടപ്പനയിൽ വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപനങ്ങൾ തുറന്നപ്പോൾ ഹർത്താൽ അനുകൂലികൾ എത്തി ബലം പ്രയോഗിക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തു .ഇതിൽ പ്രതിഷേധിച്ചാണ് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തിയത് കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പറഞ്ഞു.
പ്രതിഷേധ പരിപാടികൾക്ക് ജില്ലാ പ്രസിഡൻ്റ് റോജി പോൾ ,ജോസ് വർഗീസ്, നൗഷാദ് ആലുംമൂട്ടിൽ, അൻസാരി വി എ , ധനേഷ് കുമാർ , മജീഷ് ജേക്കബ് ,സിജു തനിമ, ഷിജു ഉള്ളിരുപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി
What's Your Reaction?