ഉപ്പുതറയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും നയ വിശദീകരണ യോഗവും നടത്തി. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉത്ഘാടനം ചെയ്തു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുതറ ചപ്പാത്ത് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും
നയവിശദീകരണ യോഗവും നടത്തി. മണ്ഡലം സെക്രട്ടറി S ജയരാജ് അദ്ധ്യക്ഷത വഹിച്ചു.KPCC സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ CPM ഭയക്കുന്നത് അദ്ദേഹത്തിന്റെ മരണ ശേഷമാണ് എന്നും
അതുകൊണ്ടാണ് CPM കാർ ഉമ്മൻ ചാണ്ടിയുടെ സ്മൃതി മണ്ഡപം തകർത്തത് എന്നും അദ്ദേഹം പറഞ്ഞു.DCC ജനറൽ സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ ,ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് ജോസഫ് കൂറുംപുറം,PM വർക്കി പൊടിപാറ ,V.K കുഞ്ഞുമോൻ ,P T തോമസ്,C J ജോണി .T ശിവൻ കൂട്ടി. C ശിവകുമാർ, ഫ്രാൻസീസ് അറയ്ക്കപ്പറമ്പിൽ , സിനി ജോസഫ് , സണ്ണി മഞ്ഞനാമറ്റം.S ബെറ്റി രാജ് തുടങ്ങിയവർ പ്രസംഗിച്ചു.