ഇടുക്കി അടിമാലിക്ക് സമീപം ഇരുമ്പുപാലം പടികപ്പിൽ വൻ കഞ്ചാവ് വേട്ട .യുവാവ് അറസ്റ്റിൽ
ഇടുക്കി അടിമാലിക്ക് സമീപം ഇരുമ്പുപാലം പടി കപ്പിൽ വൻ കഞ്ചാവ് വേട്ട . അഞ്ചേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.ബൈസൺ വാലി 20 ഏക്കർ സ്വദേശി മഹേഷ് മണിയാണ് അറസ്റ്റിലായത്. അടിമാലി എക്സൈസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.



