പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് കൈതാങ്ങായി സർക്കാർ .തൊഴിലാളികൾക്ക് 1000 രൂപയുടെ പലവ്യജ്ഞനങ്ങളടങ്ങിയ ഓണകിറ്റ്
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ റേഷൻ കാർഡ് ഉടമകളായ തൊഴിലാളികൾക്ക് 1000 രൂപയുടെ പല വ്യജ്ഞനങ്ങളടങ്ങിയ ഓണക്കിറ്റു നൽകും
അരി 20കി.ഗ്രാം, പഞ്ചസാര 1 കി.ഗ്രാം , വെളിച്ചെണ്ണ 1 ലിറ്റർഎന്നിവ ഉൾപ്പെടുന്ന നിത്യോപയോഗ സാധനങ്ങളാണ് കിറ്റിലുള്ളത്. പ്ലാന്റേഷൻ തൊഴിലാളികൾക്കുള്ള ആശ്വാസനിധി സംഭാവനയിൽ നിന്നാണ് തൊഴിൽ വകുപ്പ് മുഖേന സർക്കാർ പണം അനുവദിച്ചത്. പീരുമേട് താലൂക്കിലെ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി , എം.എം.ജെ. പ്ലാന്റേഷന്റെ കോട്ടമല, ബോണാമി , തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് എസ്റ്റേറ്റുകളാണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്. സംയുക്തേ ട്രേഡ് യൂണിയനുകൾ വീതിച്ചു നൽകിയ പ്ലോട്ടുകളിൽ നിന്നും നുള്ളുന്ന നാമമാത്രമായ കൊളുന്തു വിറ്റാണ് തൊഴിലാളികൾ കഴിയുന്നത്.
നിത്യച്ചിലവിനു പോലും ഇതു തികയില്ല. ആശ്രിതരുടെ ചികിത്സ, മക്കളുടെവിദ്യാഭ്യാസം വിവാഹം, തുടങ്ങി മറ്റാവശ്യങ്ങൾ നിറവേറ്റാൻ ഇവർ പാടുപെടുകയാണ്. 1835 തൊഴിലാളി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ് സർക്കാർ തീരുമാനം.