ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. വസ്ത്രവ്യാപാരശാല കത്തി നശിച്ചു
ചേർത്തല മാർക്കറ്റിൽ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു. ചേർത്തല, ആലപ്പുഴ, വൈക്കം, അരൂർ എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയത്.
ഷോർട് സർക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്ന് സംശയിക്കുന്നു.സമീപ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ കണ്ടത്.കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ തീപിടുത്ത കാരണം വ്യക്തമാകൂ.