ഇടുക്കിയില്‍ നേഴ്സിംഗ് കോഴ്സ് ഈ വര്‍ഷം ആരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

Aug 18, 2023 - 12:20
 0
ഇടുക്കിയില്‍ നേഴ്സിംഗ് കോഴ്സ് ഈ വര്‍ഷം ആരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ചെറുതോണി : ഇടുക്കി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് ബി.എസ്.സി നേഴ്സിംഗ് കോഴ്സ് ഈ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് , ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ജോയിന്‍റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. സലീന ഷാ യുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തി പ്രാഥമിക പരിശോധന നടത്തി. അറുപത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കത്തക്ക ബാച്ചിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
മെഡിക്കല്‍ കോളേജ് ഓഫീസിനോട് ചേര്‍ന്ന് നിലവിലുള്ള കെട്ടിടത്തില്‍ ക്ലാസ്സ് റൂമുകള്‍ സജ്ജീകരിക്കുന്നതിനും ഫാര്‍മക്കോളജി വകുപ്പിനോട് ചേര്‍ന്നുള്ള കെട്ടിടസൗകര്യങ്ങള്‍, ഓഫീസ്, ലാബ്, ലൈബ്രറി എന്നിവ ക്രമീകരിക്കുന്നതിനായി ഉപയോഗിക്കും. ഇതോടൊപ്പം പരീക്ഷാ ഹാള്‍, ഓഡിറ്റോറിയം, ഗ്രൗണ്ട് തുടങ്ങിയവക്ക് മെഡിക്കല്‍ കോളേജിലെ നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും.
വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി പ്രവര്‍ത്തന രഹിതമായ സ്വകാര്യ കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനായി ആവശ്യമായ മാറ്റങ്ങള്‍ കെട്ടിടത്തില്‍ വരുത്തുന്നതിനായി ഇടുക്കി ജില്ല നിര്‍മ്മിതി കേന്ദ്രത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കോളജിലേക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ അടിയന്തരമായി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
ആരോഗ്യമന്ത്രിയുടെ മെഡിക്കല്‍ കോളേജ്  പ്രതിനിധി സി.വി വര്‍ഗ്ഗീസ്, മന്ത്രി റോഷി അഗസ്റ്റിന്‍റെ  മെഡിക്കല്‍ കോളേജ്  പ്രതിനിധി ഷിജോ തടത്തില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബാലകൃഷ്ണന്‍ പി.കെ,  മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ബിനോയ് സെബാസ്റ്റ്യന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗ്ഗീസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ചിത്ര എല്‍.ആര്‍, സീനിയര്‍ സൂപ്രണ്ട് സൂരജ് പി.എസ്, ഡോ. അമീര്‍ അലി കെ.ഇ, അന്‍സല്‍ എം.എം, അനില്‍കുമാര്‍ എസ്.ആര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow