നെടുങ്കണ്ടം മാവടിയിലെ ഗൃഹനാഥൻ്റെ കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ
നെടുങ്കണ്ടം മാവടിയിലെ ഗൃഹനാഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി.മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.നെടുംകണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി.
അടുക്കള വാതിലിൽ നിന്ന് അഞ്ച് തിരകൾ കണ്ടെത്തിയിരുന്നു.അടുക്കള ഭാഗത്ത് നിൽക്കുന്ന ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്.