അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കാൻ മറ്റന്നാൾ ഗണപതി ക്ഷേത്രത്തിൽ വഴിപാട്.
അരിക്കൊമ്പന്റെ മോചനത്തിനായി മറ്റന്നാൾ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കാൻ പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയോൺമെൻറ് ആൻഡ് അനിമൽ ലൈവ് എന്ന സംഘടന. ആന ചിന്നക്കനാലിൽ തിരിച്ചെത്താനാണ് വഴിപാട്. 14 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുടെ ഒപ്പ് ശേഖരണത്തിനും അന്ന് തുടക്കം കുറിക്കും. ആനയ്ക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വന്യജീവി ബോർഡിന് നിവേദനം നൽകി. കേരള തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ ഉപദ്രവിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കാനും സംഘടന തീരുമാനിച്ചു.