കട്ടപ്പന സഹകരണ ആശുപത്രിയില്‍ നവീകരിച്ച ശിശുരോഗ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.സഹകരണ ആശുപത്രിയുടെ സ്ഥാപകപ്രസിഡന്റും ഡയറക്ടറുമായ സി.വി വര്‍ഗീസ് ശിശുരോഗ വിഭാഗം ഉത്ഘാടനം ചെയ്തു
കട്ടപ്പന സഹകരണ ആശുപത്രിയില്‍ നവീകരിച്ച ശിശുരോഗ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.സഹകരണ ആശുപത്രിയുടെ സ്ഥാപകപ്രസിഡന്റും ഡയറക്ടറുമായ സി.വി വര്‍ഗീസ് ശിശുരോഗ വിഭാഗം ഉത്ഘാടനം ചെയ്തു.
കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പ്രധാന പ്രവേശന കവാടത്തോട് ചേര്‍ന്നാണ് പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ചിട്ടുളളത്. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനാണ് താഴത്തെനിലയില്‍ തന്നെ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ശിശുരോഗ വിഭാഗത്തില്‍ 32 വര്‍ഷത്തെ പരിചയ സമ്പത്തുളള എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും വിരമിച്ച ഡോ.എം.എസ് സുരേഷ്കുമാറിനോടൊപ്പം ആധുനിക ചികിത്സാ രംഗത്ത് കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയ ഡോ.അരുണ്‍ ജോ.എല്‍ദോയും പുതിയതായി ചുമതലയേറ്റു. സഹകരണ ആശുപത്രിയുടെ സ്ഥാപകപ്രസിഡന്റും ഡയറക്ടറുമായ സി.വി വര്‍ഗീസ് പുതിയ ശിശുരോഗ വിഭാഗം ഉത്ഘാടനം ചെയ്തു.ഉത്ഘാടന യോഗത്തില്‍ പ്രസിഡന്റ് കെ.യു വിനു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി സുമോദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജോസണ്‍ വര്‍ഗീസ്, ഭരണ സമിതി അംഗങ്ങളായ കെ.ആര്‍ സോദരന്‍, എം.സി ബിജു, ടോമി ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍ സജി തടത്തില്‍, സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.