കോൺഗ്രസ്, ഹർത്താൽ പിൻ വലിക്കാൻ തയ്യാറാവണമെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്
കോൺഗ്രസ്സ് ജില്ലാ ഹർത്താലിനെതിരെ സി.പി.ഐ എം. ഭൂമി പതിവ് ഭേദഗതി ബിൽ അവതരിപ്പിച്ച സാഹചര്യത്തിൽ കോൺഗ്രസ്, ഹർത്താൽ പിൻ വലിക്കാൻ തയ്യാറാവണമെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ആവശ്യപ്പെട്ടു.നിയമം നടപ്പാക്കാതിരിക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസ്സ് ഹർത്താലിന്റെ പിന്നിലെ ലക്ഷ്യം. ചില കോൺഗ്രസ് നേതാക്കന്മാർക്ക് അനധികൃത ഭൂമിയും മറ്റ് നിർമ്മാണവും ഉണ്ടെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ ബില്ല് പാസാക്കിയ സ്ഥിതിക്ക് പിന്നെ എന്തിനാണ് കോൺഗ്രസ്സ് ഹർത്താൽ നടത്തുന്നത് എന്നും സി വി വർഗീസ് ചോദിച്ചു.മാത്യു കുഴൽനാടനെ കൂടാതെ മറ്റ് ചില കോൺഗ്രസ് നേതാക്കന്മാർക്കും ഭൂമിയും അനധികൃത റിസോർട്ടുകളും ഉണ്ട് . ഭൂപതിവ് നിയമം പാസായാൽ ഇവയെല്ലാം വെളിച്ചത്താവുമെന്ന ആശങ്കയെ മറികടക്കാനാണ്, നിയമസഭയിൽ ബില്ല് കൊണ്ടു വന്നിട്ടും കോൺഗ്രസ് ഹർത്താൽ നടത്തുന്നത് എന്നും ഹർത്താലിൽ നിന്ന് കോൺഗ്രസ് പിൻ തിരിയണമെന്നും സി.വി.വർഗീസ് ആവശ്യപ്പെട്ടു.