മണ്ണില്‍ പൊന്‍പഴം വിളയിച്ച് ഡൊണാള്‍ഡ്

Aug 17, 2023 - 16:42
 0
മണ്ണില്‍ പൊന്‍പഴം വിളയിച്ച് ഡൊണാള്‍ഡ്
This is the title of the web page

കട്ടപ്പന നഗരസഭയിലെ മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ഡൊണാള്‍ഡ് ജോസ് ചില്ലറക്കാരനല്ല. മണ്ണില്‍ പൊന്‍പഴം (ഗോള്‍ഡന്‍ ബെറി) വിളയിച്ചാണ് ഡൊണാള്‍ഡ് മികച്ച കുട്ടികര്‍ഷകനുള്ള പുരസ്‌കാരം നേടിയത്. കൃഷിയെ നെഞ്ചോട് ചേര്‍ക്കുന്ന ഈ പത്താം ക്ലാസ് വിദ്യാര്‍ഥി പുതുതലമുറക്കും അങ്ങിനെ മാതൃകയാവുകയാണ്. നഗരസഭ അഞ്ചാം വാര്‍ഡ് വെള്ളയാംകുടി വേഴപ്പറമ്പില്‍ ജോസ്, ബിന്ദു ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഡൊണാള്‍ഡ്. പിതാവിന്റെ കൃഷിയോടുള്ള ആഭിമുഖ്യമാണ് ഡൊണാള്‍ഡിനെയും കൃഷിയിലേക്ക് എത്തിച്ചത്. ഏഴാം ക്ലാസ് മുതല്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുന്നഡൊണാള്‍ഡ് ഗോള്‍ഡന്‍ബെറി അഥവാ ഞൊട്ടാഞൊടിയന്‍ എന്നറിയപ്പെടുന്ന പഴച്ചെടിയാണ് പിതാവിന്റെ സഹായത്തോടെ കൃഷി ചെയ്യുന്നത്. കാട്ടുചെടിയെന്നാണ് അറിയപ്പെടുന്നതെങ്കിലും വിപണിയില്‍ വലിയ വില ലഭിക്കുന്ന പഴമാണ് ഗോള്‍ഡന്‍ ബെറി. ആപ്പിള്‍, ബ്രോക്കോളി, മാതളം എന്നിവയേക്കാള്‍ കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പോഷകഗുണമുള്ള പഴത്തിനിന്ന് വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്. ഗോള്‍ഡന്‍ ബെറി കൂടാതെ മഞ്ഞള്‍, ഇഞ്ചി, വിവിധ ഫലവര്‍ഗ്ഗങ്ങള്‍ മുതലായവയും ഡൊണാള്‍ഡ് കൃഷി ചെയ്യുന്നുണ്ട്. ഭാവിയില്‍ കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന മികച്ചൊരു കൃഷി ഓഫീസര്‍ ആകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. കൃഷിയുടെ നല്ല പാഠവുമായി കുട്ടി കര്‍ഷകര്‍ നാട്ടില്‍ സജീവമാകുമ്പോള്‍ അത് വലിയ പ്രതീക്ഷയാണ് കാര്‍ഷികമേഖലയ്ക്കും സമൂഹത്തിനും സമ്മാനിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow