ഇടുക്കി മെഡിക്കല്‍ കോളേജ് വരാതിരിക്കാന്‍ ഇടപെട്ടവര്‍ മുതലകണ്ണീരൊഴുക്കുന്നു: സി.പി.ഐ.എം

Jan 24, 2026 - 00:32
Jan 24, 2026 - 05:34
 0
ഇടുക്കി മെഡിക്കല്‍ കോളേജ്  വരാതിരിക്കാന്‍  ഇടപെട്ടവര്‍ മുതലകണ്ണീരൊഴുക്കുന്നു: സി.പി.ഐ.എം
This is the title of the web page

 ഇടുക്കിയില്‍ മെഡിക്കല്‍കോളേജ് ഉണ്ടാകാരിരിക്കാന്‍ ആസൂത്രിത നീക്കം നടത്തിയ പി ജെ ജോസഫും കൂട്ടരും തെരഞ്ഞെടുപ്പ് കാലത്ത് മെഡിക്കല്‍ കോളേജിനെ ഓര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ഇടുക്കിയിലെ ജനങ്ങള്‍ അവജ്ഞയോടെയാണ് കാണുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടിയേറ്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മലയോര ജനതയോട് ഏറ്റവും വലിയ രാഷ്ട്രീയ നെറിയോട് കാണിച്ച ഹൈറേഞ്ച് വിരുദ്ധരുടെ കൂടാരമാണ് ജോസഫ് വിഭാഗം. 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് എന്ന ആശയം മുന്നോട്ട് വച്ചപ്പോള്‍ തന്നെ അതിനെ വെട്ടിയതാരാണെന്ന് ഇടുക്കിയിലെ ജനങ്ങള്‍ക്ക് അറിയാം . പിന്നീട് അന്നത്തെ ജില്ലാ പഞ്ചായത്ത് രവിന്ദ്രനാഥ ടാഗോര്‍ സൊസൈറ്റി രൂപീകരിച്ച് ഇടുക്കിയില്‍ മെഡിക്കല്‍ കോളേജിനുവേണ്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കിയപ്പോഴും പിന്നില്‍ നിന്ന് കുത്തിയത് ജോസഫ് ഗ്രൂപ്പാണ്. സമീപ ജില്ലകളിലെയും സമതലപ്രദേശങ്ങളിലെയും വന്‍കിട സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ മലയോരജനതയുടെ ചികിത്സ പ്രതിക്ഷകളെ തുരങ്കം വച്ച് മെഡിക്കല്‍ കോളേജിനെ തടസ്സപ്പെടുത്തിയവരുടെ ഇപ്പോഴത്തെ ചാരിത്ര പ്രസംഗം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

 യുഡിഎഫ് കാലത്ത് ഇടുക്കി മെഡിക്കല്‍ കോളേജിന്‍റെ സ്ഥിതി എന്തായിരുന്നു എന്ന് നാട്ടുകാര്‍ക്ക് നന്നായറിയാം. എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുളള സ്മാര്‍ട്ട് അംഗന്‍വാടികളുടെ പോലും നിലവാരമില്ലാത്ത തകരഷീറ്റിട്ട ഷെഡിനകത്തായിരുന്നു. മെഡിക്കല്‍ കോളേജ് . അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ യുഡിഎഫ് ഭരണ കാലയളവില്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് അടച്ചു പൂട്ടിയിരുന്നു. അനാധരാക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിച്ചത് 2016 ല്‍ വന്ന പിണറായി സര്‍ക്കാരാണ്. ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ നേരിട്ടിടപെട്ട് വിദ്യാര്‍ത്ഥികളെ കൊല്ലം ഇ.എസ്.ഐ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തകരഷീറ്റിട്ട ഷെഡില്‍ നിന്നും ഇന്നുകാണുന്ന ബഹുനിലമന്ദിരങ്ങളും 300 ബെഡിന്‍റെ ആശുപത്രിയും രൂപപ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 400 വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ എംബിബിഎസ് പഠനം തുടരുന്നത്. അക്കാദമിക് ബ്ളോക്ക്, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍, സീനിയര്‍ റസിഡന്‍റ്സിനുളള റസിഡന്‍ഷ്യല്‍ കോംപ്ളക്സ് , എം.ആര്‍.ഐ സിറ്റി സ്കാനിംഗ് യൂണിറ്റ്,വൈറോളജി ലാബ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി 600 കോടി രൂപാ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനോടകം ചിലവഴിച്ചു കഴിഞ്ഞു. മണിയാശാന്‍ മന്ത്രിയായിരിക്കെ 10 കോടി രൂപാ അനുവദിച്ചു സിപിഐഎം ഇടുക്കി ജില്ലാ കമ്മറ്റി ഇടപെട്ട് ജോണ്‍ബ്രിട്ടാസ് എം.പി യെ കൊണ്ട് 3 കോടി രൂപാ ഇടുക്കി മെഡിക്കല്‍ കോളേജിന് അനുദിച്ചു എന്നാല്‍ ജോസഫ് ഗ്രൂപ്പിന്‍റെയോ യുഡിഎഫിന്‍റെയോ ജനപ്രതിനിധികളുടെ ഏതെങ്കിലും ഫണ്ട് ഇടുക്കി മെഡിക്കല്‍ കോളേജിന് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മെഡിക്കല്‍ കോളേജ് ഒരു ദിവസം കൊണ്ട് പൊട്ടിമുളക്കുന്നതല്ല ക്രമാനുഗമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദിവസേന 2000 രോഗികള്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നുണ്ട് .

 സൂപ്പര്‍ സ്പെഷ്യാലിറ്റീ ഡോക്ടര്‍മാരെ നിയമിച്ച് പുതിയ ഡിപ്പാര്‍ട്ട്മെന്‍റ്കള്‍ തുടങ്ങാന്‍ ആരോഗ്യ വകുപ്പ് തീരുമാനമെടുത്തുകഴിഞ്ഞു. ഹൃദയശസ്ത്രകൃയകള്‍ക്കായ് കാത്ത്ലാബ് ആരംഭിക്കുന്നതിന് 10.3 കോടിരൂപാ അനുവദിച്ചു മെഡിക്കല്‍ കോളേജിലെ റോഡുകള്‍ ഉന്നതനിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ 16.4 കോടി രൂപയും അനുവദിച്ചു. ഈ നിലയില്‍ സാധാരണക്കാര്‍ക്ക് ചികിത്സ ഒരുക്കാന്‍ സര്‍ക്കാര്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയാണ്.

  നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യമാണ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്. വസ്തുത ഇതായിരിക്കെ വികസന വിരോധികള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തുന്ന ജല്പനങ്ങള്‍ ഇടുക്കിക്കാര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗ്ഗീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow