ഇടുക്കി സാർവ്വത്രിക പാലിയേറ്റിവ് പരിചരണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാചരണവും സന്ദേശ ജാഥയും കട്ടപ്പനയിൽ നടത്തി.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു

Jan 20, 2026 - 15:51
 0
1 / 2

1.

ഇടുക്കി സാർവ്വത്രിക പാലിയേറ്റിവ് പരിചരണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാചരണവും സന്ദേശ ജാഥയും കട്ടപ്പനയിൽ നടത്തി.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി

കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ സെൻറ് ജോൺസ് നേഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച

ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 

 പഴയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച സന്ദേശ ജാഥ സി എസ് ഐ ഗാർഡനിൽ സമാപിച്ചു.

പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകളാണ് സന്ദേശ ജാഥയിൽ പങ്കെടുത്തത്.തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സതീഷ് കെ.എൽ. അധ്യക്ഷനായിരുന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ട്രീസ ജോസ് മുഖ്യപ്രഭാഷണം നടത്തി.ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സുരേഷ് വർഗീസ് അവതരണം നടത്തി. കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഉമ ദേവി പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ സന്നദ്ധ സംഘടനകളെ ആദരിച്ചു.

ജില്ല പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ.,

കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജിമോൾ ഷിബി, സെൻറ് ജോൺസ് സിഎസ്ഐ ദേവാലയ വികാരി ഫാദർ ബിനോയ് പി ജേക്കബ്, സ്നേഹതീരം പാലിയേറ്റീവ് ഡയറക്ടർ ജോസ്

ലിൻ പി. ചാക്കോ തുടങ്ങിയവർ സംസാരിച്ചു.ഷിജു ടി കെ , ദിലീപ് ,ജിജിൽ മാത്യു, ഷൈലാഭായി വി.ആർ. തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow