എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുമെന്ന് പറഞ്ഞ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് കടുത്ത മറുപടിയുമായി ബി ഡി ജെ എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ
ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ബി ഡി ജെ എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ പ്രതിഷേധം അറിയിച്ചത്."നീയല്ല നിന്നെ പോലുള്ളവർക്ക് ജന്മം നൽകിയ യൂത്ത് കോൺഗ്രസ്സിലെ ആര് തന്നെ ശ്രമിച്ചാലും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ മുഖത്ത് പോയിട്ട് നിഴലിൽ പോലും ഒരു ചുക്കും ചെയ്യില്ല.....അതിനു തക്ക ചങ്കൂറ്റം ഉള്ളവൻ നിന്റെയൊക്കെ പാർട്ടിയിൽ ഉണ്ടെങ്കിൽ നേരിൽ വന്നു ഞങ്ങളുടെ ഒരു പ്രവർത്തകന്റെയെങ്കിലും മുന്നിൽ വന്നു നിൽക്ക്,അഭിപ്രായമുള്ളവർ അഭിപ്രായം പറയട്ടേ, അതിനു മേലെ ഭീഷണികളുടെ വാറോലകളുമായി ആരും വരേണ്ടതില്ല" എന്നാണ് അഡ്വ. പ്രതീഷ് പ്രഭയുടെ മറുപടി.

