ഊബര്‍ കാര്‍ ഇടിച്ചു കയറിയത് ബൈക്കിലും കാറിലും; മരിച്ചത് കളമശേരി സ്വദേശി
കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തില്‍ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി വയോധികന് ദാരുണാന്ത്യം.ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 11.30- ഓടെയാണ് അപകടമുണ്ടായത്. സാജുവിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പട്ടാമ്ബി സ്വദേശിയായ കാർ ഡ്രൈവർ നവാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.അമിത വേഗത്തില്‍ എത്തിയ ടാക്സി ബൈക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഈ ബൈക്ക് മറ്റൊരു കാറിന് അടിയില്‍ പെടുകയായിരുന്നു

